തിരുവനന്തപുരം നെടുമങ്ങാട് സാക്ഷി പറഞ്ഞ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. കൂവകൂടി സ്വദേശി അരുണിനെയാണ് ഇന്നലെ രാത്രി ഒരു സംഘം കുത്തിയത്. അടിപിടി കേസില്‍ സാക്ഷി പറഞ്ഞതിനാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അരുണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെടുമങ്ങാട് സ്വദേശികളായ ഹാജയും സുഹൃത്തുമാണ്  ആക്രമിച്ചതെന്ന് അരുണ്‍ പോലീസില്‍ മൊഴി നല്‍കി