ആര്‍ത്തവകാല ശുചിത്വത്തിനായി മെന്‍സ്ട്രല്‍ കപ്പുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയുമായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍.

'തിങ്കള്‍' പദ്ധതിയിലൂടെ തിരുവനന്തപുരത്തെ പതിനായിരം  സ്ത്രീകള്‍ക്ക് സൗജന്യമായി കപ്പുകള്‍ നല്‍കും. സുരക്ഷിതവും ആരോഗ്യകരവുമായ ആര്‍ത്തവകാലത്തിന് എം കപ്പുകള്‍ ഉപയോഗിക്കൂ എന്നാണ് സന്ദേശം.