കൊച്ചിയിലെ കള്ളന്‍മാര്‍ കനിഞ്ഞു, എളമക്കരയിലെ 5 വയസുകാരന്‍ സെഫാന്‍ സന്തോഷത്തോടെ പിറന്നാള്‍ മധുരം നുകര്‍ന്നു. സെഫാന്റെ വീട്ടില്‍ നിന്ന് അപഹരിച്ച വളര്‍ത്തുനായ ലക്കിയെ കള്ളന്‍മാര്‍ തിരിച്ചു നല്‍കിയതോടെയാണ് വീട്ടില്‍ സന്തോഷം മടങ്ങിയെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് ലക്കിയെ കള്ളന്മാര്‍കൊണ്ടുപോയത്. ലക്കി എന്ന വളര്‍ത്തുനായയെ നഷ്ടപ്പെട്ട സഫാന്‍ കരഞ്ഞു തളര്‍ന്ന വാര്‍ത്ത മാതൃഭൂമി ദിനപ്പത്രത്തില്‍ വന്നത് കള്ളന്മാരുടെ ശ്രദ്ധയില്‍ പെട്ടു.
നായ്ക്കളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ പെട്ടുപോയതാണെന്നും ലക്കിയെ തിരികെ തരാന്‍ തയ്യാറാണെന്നും കള്ളന്മാര്‍ അറിയിച്ചു. അധികം വൈകാതെ അവര്‍ ലക്കിയെ തിരികെ സെഫാന്റെ അരികില്‍ എത്തിക്കുകയായിരുന്നു.