ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിനാണ് സംഘം ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതെന്ന് കളമശ്ശേരിയില്‍ മര്‍ദ്ദനമേറ്റ കുട്ടി. സഹോദരിയെ ശല്യം ചെയ്തുവെന്ന് പറയുന്നത് ശരിയല്ല. കഞ്ചാവ് വലിക്കുന്ന കാര്യം വീട്ടിലറിയിക്കണമെന്ന് ആ കുട്ടിയോടാണ് പറഞ്ഞത്. കേസ് തനിക്കെതിരെ തിരിക്കാനാണ് ഈ രീതിയില്‍ പറയുന്നതെന്നും 17കാരന്‍ മാതൃഭൂമിന്യൂസിനോട് പറഞ്ഞു.
തല്ലരുതെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ മര്‍ദ്ദിച്ചു. അതുകൊണ്ടാണ് നിശബ്ദനായി നിന്നത്. കഞ്ചാവ് വലിച്ച ശേഷമാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ് പരസ്യമാക്കിയതെന്നും കുട്ടി പറഞ്ഞു