രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. 

ഒരു സംസ്ഥാനത്തും നിലവില്‍ വാക്സിന്‍ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ചുള്ള വാക്സിന്‍ വിതരണം തുടരും' - ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 8.70 കോടി കോവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്.