വഞ്ചനയിലൂടെയുള്ള മതപരിവര്‍ത്തനം ശരിയായ പരിവര്‍ത്തനം അല്ലെന്നും അങ്ങനെ ചെയ്താൽ അത് മതപരിവര്‍ത്തനം ആവില്ലെന്നും അതിലൂടെ മുസ്ലീങ്ങളില്‍ എണ്ണം വര്‍ധിക്കുകയില്ല എന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍. ആഗ്രഹിക്കുന്നവര്‍ക്ക് മതത്തിലേക്ക് കടന്നുവരാം എന്നല്ലാതെ ആരേയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ ഇസ്ലാമില്‍ കല്‍പ്പിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതുകൊണ്ടുതന്നെ പാലാ ബിഷപ്പ് തന്റെ വിവാദ പ്രസ്താവന പിന്‍വലിക്കണം എന്ന് കാന്തപുരം മുസലിയാര്‍ ആവശ്യപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്.