അനുമതി കാത്ത് തേനിയിലെ കണികാ പരീക്ഷണം: ആശങ്കയോടെ ജനം

തേനി വനത്തിലെ കണികാ പരിക്ഷണത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാനിരിക്കുമ്പോഴും ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമിയിട്ടില്ല. പ്രാദേശികമായി ഉയര്‍ന്ന സംശയങ്ങള്‍ക്കും പരിസ്ഥിതി വാദികളും ഉയര്‍ത്തിയ ആശങ്കകള്‍ക്കും മറുപടി നല്‍കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്. അതേസമയം പദ്ധതിയില്‍ കേരള തമിഴ്‌നാട് സര്‍ക്കാരുകളുടെ നിലപാട് നിര്‍ണായകമാകും. ആണവമാലിന്യം തള്ളുന്നതിന് സ്ഥാപിക്കുന്ന ശാസ്ത്രശാല റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും, പ്രദേശത്തെ കുടിവെള്ളം, കൃഷി എന്നിവയെ ബാധിക്കുമെന്നും ആരോപണം ഉയര്‍ന്നിരുന്നു. മതികെട്ടാന്‍ ചോലയോട് ചേര്‍ന്ന് വരുന്ന പ്രദേശമായതിനാല്‍ വന്യജീവിസമ്പത്തിനേയും ബാധിക്കുമെന്നായിരുന്നു ആശങ്ക.  പദ്ധതിക്ക് അനുമതി ലഭ്യമാക്കിയ രീതിയില്‍ പിഴവുണ്ടെന്ന് ഹരിത ട്രിബ്യുണല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പദ്ധതി താത്കാലികമായി നിലച്ചിരുന്നു.എന്നാല്‍  25 ഗവേഷണ സ്ഥാപനങ്ങളിലെ 100 ശാസ്ത്രജ്ഞര്‍ ഭാഗമാകുന്ന പരീക്ഷണം രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര പദ്ധതിയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented