ആറൻമുളയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പിടികൂടി. പന്നിവേലിച്ചിറ സ്വദേശി രതീഷിനെയാണ് വീടിന് സമീപത്ത് നിന്ന് പിടികൂടിയത്. ഇന്നലെ രാത്രി മെഡിക്കൽ പരിശോധനക്കെത്തിച്ചപ്പോഴാണ് ഇയാൾ ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്.