തീയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ടിപിആർ കുറഞ്ഞാൽ മാത്രമേ തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. ടിപിആർ എട്ടുശതമാനത്തിൽ താഴെയെത്തിയാൽ തീയേറ്ററുകൾ തുറക്കുന്നത് പരി​ഗണിക്കും. ആരെയും മാറ്റിനിർത്തുകയല്ല. ഡിസംബർ വരെ കാത്തിരിക്കണമെന്നും പ്രശ്നങ്ങൾ അപ്പോഴേക്കും ഒതുങ്ങട്ടെ എന്നും മന്ത്രി പറഞ്ഞു.