നിലവിലെ പ്രവര്‍ത്തന രീതികളുമായി മുന്നോട്ട് പോകാനാവില്ലെന്ന് വ്യക്തമാക്കി തിയേറ്റര്‍ ഉടമകള്‍. സെക്കന്‍ഡ് ഷോ സിനിമാ വ്യവസായത്തിന്റെ നട്ടെല്ലാണെന്നും അത് പുനരാരംഭിക്കണം എന്നുമാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. വിനോദനികുതിയിലെ ഇളവ് ഡിസംബര്‍ 31 വരെ നീട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

ഇവയെല്ലാം ചൂണ്ടിക്കാണിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ എത്രത്തോളം പരിഗണിക്കും എന്നത് സംശയമാണ്.