മോദിയുടെ അടുപ്പക്കാരന് വഴിവിട്ട സഹായം, പ്രതികരിക്കാതെ കേന്ദ്രം

ഇന്ത്യന്‍ ബിസിനസ് രംഗത്ത് അത്ര പരിചിതമായ പേരല്ല ഗുജറാത്ത് വ്യവസായിയായ നിഖില്‍ മര്‍ച്ചന്റിന്റേത്. വസ്ത്ര-റിയല്‍ എസ്റ്റേറ്റ് രംഗമാണ് ഇദ്ദേഹത്തിന്റെ തട്ടകം. എന്നാല്‍ പരിചിതമല്ലാത്ത എല്‍.എന്‍.ജി മേഖലയില്‍ മിഥുന്‍ തുടങ്ങിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ കാട്ടിയ അമിത താല്‍പ്പര്യം ആരെയും അദ്ഭുതപ്പെടുത്തും. 20106-ല്‍ തുടങ്ങിയ പദ്ധതിയില്‍ വന്‍ നിക്ഷേപമാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കിയത്. ഇതിലൂടെ കോടിക്കണക്കിന് രൂപ നിഖിലിന്റെ കീശയിലെത്തിയെന്ന് ദ വയര്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.