നടി റാണി ചന്ദ്രയ്ക്കൊപ്പം വിമാനാപകടത്തിൽ മരിച്ചെന്ന് കരുതിയിരുന്നയാൾ 45 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്നു. കൊല്ലം ശാസ്താംകോട്ട കാരളിമുക്ക് സ്വദേശി സജാദിനെ മുംബൈയിൽ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച്ച നാട്ടിലെത്തുന്ന സജാദിനെ കാണാൻ ഉമ്മയടക്കം 77 കുടുംബാംഗങ്ങൾ കാത്തിരിക്കുകയാണ്.