ഇന്റഗ്രേറ്റഡ് ഐലൻഡ് മാനേജ്മെന്റ് പ്ലാൻ കർശനമായി നടപ്പിലാക്കാൻ ഒരുങ്ങി ലക്ഷദ്വീപ് ഭരണകൂടം. തീരത്തു നിന്ന് 20 മീറ്ററിനു അകത്തുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തിയിൽ സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകി. അതിനിടെ ലക്ഷദ്വീപിൽ സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം പാട്ടത്തിന് നൽകുന്ന വമ്പൻ ടൂറിസം പദ്ധതിക്ക്​ കേന്ദ്ര സർക്കാർ അംഗീകാരം നൽകി.