ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ നഗരമായ മക്കയില്‍ കഅബയുടെ പുറംമൂലയില്‍ സ്ഥാപിക്കപ്പെട്ട കല്ലാണ് ഹജറുല്‍ അസ്‌വദ്. മക്കയിലെത്തിയിട്ടും ത്വവാഫ് പലതവണ ചെയ്തിട്ടും ഹജറുല്‍ അസ്‌വദിനെ തൊട്ടുമുത്താന്‍ കഴിയാത്തവര്‍ ഏറെ. ഹജറുല്‍ അസ്‌വദിനെ നിത്യവും സ്പര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച കാസര്‍ഗോഡുകാരനാണ് ഹനീഫ. ''അള്ളാഹു എന്റെ ഹൃദയം കണ്ടു. ഹൃദയത്തിന്റെ രാജാവല്ലേ റബ്ബ്.. ഹൃദയം നല്ലതാണെങ്കില്‍ അള്ളാ നമ്മളെ രക്ഷപ്പെടുത്തും...'' ഹനീഫ പറയുന്നു...