ന്യൂഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിൽ പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് വിളിച്ച എം.എൽ.എമാരുടെ യോഗം ഇന്നു രാവിലെ 9 മണിക്ക് നടക്കും. സച്ചിൻ പൈലറ്റ് യോഗത്തിൽ പങ്കെടുത്തേക്കില്ല. രാജസ്ഥാൻ സർക്കാർ ന്യൂനപക്ഷമെന്നും 30 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നും സച്ചിൻ പൈലറ്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം ജ്യോതിരാദിത്യസിന്ധ്യയുമായി സച്ചിൻ കൂടികാഴ്ച്ച നടത്തിയിരുന്നു. ബി.ജെ.പിയുടെ പിന്തുണയോടെ സച്ചിൻ സ്വന്തം പാർട്ടി രൂപികരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.