തിരഞ്ഞെടുപ്പ് വിജയത്തിനിടയിലും തീരാ നൊമ്പരമായി മലപ്പുറം തലക്കാട് പഞ്ചായത്തിലെ സ്ഥാനാര്‍ഥിയുടെ വിയോഗം. പതിനഞ്ചാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ സഹീറ ബാനുവാണ് പഞ്ചായത്ത് പ്രസിഡന്റാകാനുള്ള ജനവിധിക്ക് കാത്തുനില്‍ക്കാതെ വിധിക്ക് കീഴടങ്ങിയത്.

സ്ലിപ്പ് വിതരണം കഴിഞ്ഞ് സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ മടങ്ങി വരുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സഹീറബാനു മരിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ക്ക് പോലും അവസാനമായി ഒരുനോക്കുകാണാനാകാതെയാണ് സഹീറ ബാനു യാത്രയായത്. 

2000ലും 2010ലും പഞ്ചായത്തംഗമായിരുന്ന സഹീറബാനുവിനെയായിരുന്നു പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിച്ചിരുന്നത്.