കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസില്‍ ജനിതക മാറ്റങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് കേന്ദ്രമായാണ് ഗവേഷണം പുരോഗമിക്കുന്നത്.

ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാവാം കേരളത്തിലും ഉള്ളതെന്നും ഇത് പരിശോധിക്കാനായി കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.  

അതേസമയം, കേരളത്തില്‍ കണ്ടെത്തിയ വൈറസിന്റെ വ്യാപനശേഷി വ്യക്തമല്ലെന്നും ഭയപ്പെട്ട രീതിയിലുള്ള വ്യാപനമോ മരണനിരക്കോ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.