തൃശ്ശൂര്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ എന്‍.ആ.എ. റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ അഞ്ച് വീടുകളിലാണ് എന്‍.ഐ.എ. റെയ്ഡ് നടത്തിയത്. 

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായിട്ടാണ് എന്‍.ഐ.എ. വീടുകളില്‍ റെയ്ഡ് നടത്തിയത്. പഴയ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും റെയ്ഡ് നടത്തിയത്. 

റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട് എന്നാണ് പ്രഥമിക വിവരം. എന്നാല്‍ ഇത് ഏതൊക്കെ കേസുകളിലാണ് എന്ന് വ്യക്തമല്ല. റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.