ബ്രസീലിലെ അണക്കെട്ട് ദുരന്തം: ദൃശ്യങ്ങള്‍ കണ്ട് ഞെട്ടലോടെ ലോകം

തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഇരുമ്പയിര് ഖനിയായ വലെയിലെ അണക്കെട്ട് തകര്‍ന്നുണ്ടായ അപകട ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അസോസിയേറ്റഡ് പ്രസാണ് ദൃശ്യങ്ങള്‍  പുറത്ത് വിട്ടത്. ജനുവരി 25നാണ് തെക്ക് കിഴക്കന്‍ ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് പൊട്ടി തകര്‍ന്നത്. നൂറ് കണക്കിനാളുകളാണ് ദുരന്തത്തില്‍ മരണപ്പെട്ടത്. നിരവധി പേരെ കാണാതായി. ആയിരക്കണക്കിനാളുകളാണ് ഭവനരഹിതരായത്. വലെ കമ്പനിയിലെ ഖനനത്തെ തുടര്‍ന്നുള്ള ഇരുമ്പ് മാലിന്യം  കലര്‍ന്ന വെള്ളം പൊട്ടിയൊഴുകിയതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented