ഓൺലൈൻ ഗെയിം കളിക്കുന്നത് പിതാവ് വിലക്കിയതിൽ മനംനൊന്ത് മധുരയിൽ പത്തുവയസ്സുകാരൻ ജീവനൊടുക്കി. മുത്തുപ്പട്ടി ആർ.എം.എസ്. കോളനി സ്വദേശി രഞ്ജിത് കുമാറിന്റെ മകൻ ജയപ്രകാശാണ് മരിച്ചത്. സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.

സെയിൽസ്‌മാനായി ജോലി ചെയ്യുന്ന രഞ്ജിത്ത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനാണ് മകന് സ്മാർട്ട്‌ ഫോൺ വാങ്ങിക്കൊടുത്തത്. എന്നാൽ, മകൻ പഠനം ഉഴപ്പി കൂടുതൽ സമയവും ഫോണിൽ ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നതായി പറയപ്പെടുന്നു. അതിനാൽ പിതാവ് മകനെ കഴിഞ്ഞയിടെ ശകാരിക്കുകയും ഗെയിം കളിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. 

അതോടെ സങ്കടത്തിലായ ബാലൻ രാത്രി വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തിൽ സുബ്രഹ്‌മണ്യപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.