കോഴിക്കോട് പാലാഴിയില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് പതിനഞ്ചു വയസുകാരന്‍ മരിച്ചു. കോഴിക്കോട് ഹൈലൈറ്റ് ഫ്ളാറ്റ് സമുച്ചയത്തിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന്‍ ദമ്പതികളുടെ മകനായ ബ്രയാന്‍ മാത്യൂ ആണ് മരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. പഠിക്കുന്നതിനായി ബ്രായാന്‍ ഒഴിഞ്ഞ സ്ഥലത്തേക്കിരിക്കുന്നതിനിടെ കാല്‍തെന്നി വീണതാണെന്ന് വീട്ടുകാര്‍ പറയുന്നു. ഹൈലറ്റ് റസിഡന്‍സിയിലെ 309-ാം അപ്പാർട്മെന്റിലെ താമസക്കാരാണ് ഇവര്‍.