മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ചു. കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അഞ്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലഹരി മാഫിയയില്‍ കണ്ണിയായ യുവാവ് പരിചയപ്പെട്ടത്. കഞ്ചാവും ഹാഷിഷ് ഓയിലും ഉള്‍പ്പടെ ലഹരി മരുന്നുകള്‍ നല്‍കി പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കിയതോടെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചു.

വീട്ടുകാര്‍ പോലുമറിയാതെ വീട്ടില്‍ ലഹരിമരുന്ന് എത്തിച്ചുകൊടുത്തു. പിന്നാലെ ഭീഷണിപ്പെടുത്തി യുവാവിന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ ഏറ്റെടുത്ത് അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഏഴ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്താണ് കേസിന്റെ അന്വേഷണം. ഒളിവിലുള്ള മറ്റ് പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.