മലപ്പുറം: പൊന്നാനി മേഖലയില്‍ ഭാരതപ്പുഴയിലെ വെള്ളപ്പൊക്കത്തിന് പരിഹാരം തേടി വിദഗ്ധ സംഘത്തിന്റെ സന്ദര്‍ശനം. 

ഭാരതപ്പുഴ ജനവാസമേഖലയിലേക്ക് ഇരച്ച് കയറുന്നത് തടയാന്‍ എന്തെല്ലാം ചെയ്യാനാകുമെന്നാണ് ജലസേചന-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. 28ന് സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു മുന്നോടിയായായിരുന്നു സന്ദര്‍ശനം.