വയനാട്: സര്‍ക്കാര്‍ വാഹനത്തില്‍ അധ്യാപികയെ അതിര്‍ത്തി കടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാതെ എക്‌സൈസ് വകുപ്പ്. ഉദ്യോഗസ്ഥരെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് വയനാട് ഡപ്യൂട്ടി കമ്മീഷ്ണര്‍ നല്‍കിയത്. അതേ സമയം സംഭവത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സംഭവത്തിൽ അദ്ധ്യാപിക കാമ്‌നാ ശർമ്മ,  എക്സൈസ് കൽപറ്റ സിഐ എ.പി.ഷാജഹാൻ എന്നിവർക്കെതിരെ   പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ടിരുന്ന മൂന്ന് സിഐ മാർക്കും ഒരു ഇൻസ്പെക്ടർക്കുമെതിരെ എക്സൈസ് വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല. അദ്ധ്യാപിക തിരുവനന്തപുരം മുതൽ മുത്തങ്ങ വരെ യാത്ര ചെയ്യുവാൻ അനുമതി ഉണ്ടായിരുന്നു എന്ന വാദവും റിപ്പോർട്ടിൽ ഉണ്ട്. ഔദ്യോഗിക വാഹനം അനുമതി ഇല്ലാതെ ഉപയോഗിച്ച് എന്ന വീഴ്ച മാത്രമാണ് എക്സൈസ് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിരിക്കുന്നത്.