അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഹോം വര്‍ക്ക് ചെയ്യാത്തതിന് കോച്ചിങ് സെന്ററില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് സംഭവം. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപകന്റെ മര്‍ദനമേറ്റത്. ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളിലൊരാളാണ് ചിത്രം പകര്‍ത്തിയത്. സംഭവത്തില്‍ കര്‍ണാല്‍ എസ്.പി പങ്കജ് നൈന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം നന്നായി പഠിക്കാനായി കുട്ടികളെ ശിക്ഷിക്കണമെന്ന് പല രക്ഷിതാക്കളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആരോപണവിധേയനായ അധ്യാപകന്‍ പ്രതികരിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented