കോവിഡ് മാറിയവരില്‍ ക്ഷയരോഗം ഏറുന്നു, നാലാഴ്ചയ്ക്കിടയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് 10 കേസുകള്‍. കോവിഡ് ബാധിച്ച പലർക്കും പ്രതിരോധശേഷി കുറയുന്നുണ്ട്. അതോടൊപ്പം ശ്വാസകോശത്തിന്റെ പ്രവർത്തനത്തിലുണ്ടാവുന്ന വ്യതിയാനവും കോവിഡ് കാരണം ​ഗുരുതരാവസ്ഥയിലാവുന്നവർക്ക് നൽകുന്ന മരുന്നുകളുടെ പ്രതിപ്രവർത്തനവും ക്ഷയരോ​ഗബാധയ്ക്ക് കാരണമാകുന്നുണ്ട്.