നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി ന്യായീകരിച്ച് താരീഖ് അന്‍വര്‍. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് നടപടിയെടുക്കുക സ്വാഭാവികമാണ്. കെ.പി.സി.സിയ്ക്ക് ഉചിതമായ തീരുമാനം എടുക്കാനുള്ള അധികാരമുണ്ട്. അതേസമയം തനിക്കെതിരായ ഗ്രൂപ്പുകളുടെ പരാതി  നിസാരവത്കരിച്ച താരീഖ് അന്‍വര്‍ ജനാധിപത്യത്തില്‍ ആര്‍ക്കും ആര്‍ക്കെതിരെയും പരാതി ഉന്നയിക്കാമെന്നും പറഞ്ഞു.