കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇതേസ്ഥലത്ത് തന്നെ മുമ്പ് പാചകവാതക ടാങ്കര്‍ മറിഞ്ഞ് അപകടവും വലിയ ദുരന്തവും ഉണ്ടായിട്ടുണ്ട്. നിറയെ ലോഡുമായി വന്ന ടാങ്കറില്‍ നിന്നും വലിയ തോതില്‍ പാചകവാതകം ചോരുന്നുണ്ട്. 

ഇതിന്റെ രൂക്ഷഗന്ധം കാരണം ആര്‍ക്കും അടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. വലിയ അപകടഭീതിയിലുള്ള ഈ പ്രദേശത്തുനിന്നും ജനങ്ങള്‍ ഓടി രക്ഷപ്പെടുന്ന അവസ്ഥയാണുള്ളത്. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.