രാജ്യമെങ്ങും തക്കാളിക്ക് വില കുതിച്ചു കയറുകയാണ്. ഒരു കിലോ തക്കാളിക്ക് 130 രൂപ വരെ എത്തി. ഈ സമയത്താണ് തമിഴ്‌നാട്ടിൽ ഒരു കടക്കാരൻ തക്കാളി സൗജന്യമായി നൽകുന്നത്.  ചെങ്കൽപ്പേട്ടിലെ ജ്ഞാനവേൽ എന്നയാളുടെ ബിരിയാണിക്കടയിലാണ് ഈ പ്രത്യേക ഓഫർ.

ചൊവ്വാഴ്ച ഒരു ദിവസത്തേക്കു മാത്രമാണ് ഈ ഓഫർ എന്ന് ബിരിയാണിക്കടയുടെ പരസ്യത്തിൽ പ്രത്യേകം പറഞ്ഞിരുന്നു.