ശബരിമലയിലേക്ക് യുവതികളെ അയക്കാന്‍ തമിഴ്നാട്ടിലെ ഹിന്ദു സംഘടന

ശബരിമല: ശബരിമല തീര്‍ത്ഥാടനത്തിന് യുവതികളെ അയക്കാന്‍ തമിഴ്നാട്ടിലെ ഹിന്ദു സംഘടനകളുടെ നീക്കമുണ്ടെന്ന് രഹസ്യന്വേഷണ റിപ്പോര്‍ട്ട്. വാവരു പള്ളിയിലെ പ്രവേശനം ലക്ഷ്യമിട്ടാണ് യുവതികളെ അയക്കുന്നതെന്നാണ് സൂചന. ജാഗ്രത പാലിക്കാന്‍ എ.ഡി.ജി.പി. ശബരിമലയിലെ സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറിന്റെ പതിപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയാണ് ശബരിമല തീര്‍ത്ഥാടനത്തിന് യുവതികളെ അയക്കാന്‍ തയാറെടുക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.