സ്ത്രീകളെ പൂജരിമാരാക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും തമിഴ്നാട്ടിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തിന് ഒപ്പമെന്നാണ് ബിജെപി നിലപാട്. സംസ്ഥാന അധ്യക്ഷൻ എൽ മുരുകൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തമിഴ് സംസ്കാരത്തിന് യോജിച്ച തീരുമാനമെന്ന് മുരുകൻ പറഞ്ഞു.

എന്നാൽ മറ്റ് തീവ്ര ഹിന്ദു സംഘടനകൾ എതിർപ്പ് ശക്തമാക്കിയാൽ വിശ്വാസി സമൂഹത്തിലെ എതിർപ്പ് ചൂണ്ടിക്കാട്ടി ബിജെപി സമരത്തിനിറങ്ങാൻ സാധ്യതയുണ്ട് എന്ന് ഡിഎംകെ വിലയിരുത്തുന്നു. കേരളത്തിലെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ബിജെപി നിലപാടുകളാണ് ഇക്കാര്യത്തിൽ ഡിഎംകെ പരിഗണിച്ചത്.