പത്തുവര്‍ഷം മുമ്പാണ് മധുര സ്വദേശി ഹരീഷിന് കുതിരാനില്‍വെച്ചുണ്ടായ അപകടത്തില്‍ ഇരുകാലുകളും നഷ്ടമായത്. ഫുട്‌ബോള്‍ പ്രാക്ടീസ് ചെയ്യാനുള്ള സാധനങ്ങള്‍ വാങ്ങാനാണ് ഹരീഷ് തമിഴ്‌നാട്ടില്‍ നിന്നും സിമന്റ് ലോറിയില്‍ തൃശ്ശൂരിലേക്ക് യാത്രപുറപ്പെട്ടത്. ഹരീഷിന്റെ അച്ഛനും കൂടെ ഉണ്ടായിരുന്നു. കുതിരാനില്‍ വെച്ച് ലോറിമറിഞ്ഞു. ലോറിക്കടിയില്‍പ്പെട്ട ഹരീഷിന് ഇരുകാലുകളും നഷ്ടമായി. പിന്നീട് ഹരീഷിന്റെ ചികിത്സയ്ക്കും കൃത്രിമക്കാലിനും വേണ്ട പണം കണ്ടെത്തിയത് മലയാളികളുടെ കൂട്ടായ്മയിലായിരുന്നു. ദുരിതകാലത്ത് ചേര്‍ത്ത് പിടിച്ചവരെ കാണാനാണ് പത്തുവര്‍ഷത്തിന് ശേഷം ഹരീഷ് വീണ്ടും എത്തിയത്.