തിരുവനന്തപുരം: കളിയിക്കാവിളയില്‍ മുപ്പതോളം മലയാളികളെ തമിഴ്നാട് പോലീസ് തടഞ്ഞു. തമിഴ്നാടിന്റെ പാസ് വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. നോര്‍ക്ക പാസുമായാണ് ഇവര്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിര്‍ത്തിയില്‍ എത്തിയത്. 

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുമ്പോള്‍ ആ സംസ്ഥാനങ്ങളുടെ അനുമതി കൂടി വേണ്ടതുണ്ട്. ഇതിനാലാണ് മലയാളികളെ തമിഴ്നാട് പോലീസ് കളിയിക്കാവിള അതിര്‍ത്തിയില്‍ തടഞ്ഞത്. തമിഴ്നാട്ടിലെ കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി ചെയ്യുന്നവരാണ് ഇവരില്‍ കൂടുതലും. വിവിധ കാറുകളിലും മറ്റ് വാഹനങ്ങളിലുമാണ് സ്ത്രീകളടങ്ങുന്ന മുപ്പതോളം മലയാളികള്‍ യാത്ര തിരിച്ചത്.