ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ ക്ലാസുകള്‍ തുടങ്ങുന്നത് വൈകുമെന്ന് ഉറപ്പായതോടെ സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കാന്‍ ആലോചന. ഇതിനായി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

രണ്ട് മാസം വൈകി ക്ലാസുകള്‍ ആരംഭിച്ചാല്‍ നിലവിലുള്ള സിലബസ് പഠിപ്പിച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ടാകും എന്ന വിലയിരുത്തലിലാണ് ഈ ആലോചന. ഈ വര്‍ഷത്തേയ്ക്ക് മാത്രമായിരിക്കും ഇങ്ങനെ ഒരു നടപടി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ വിദഗ്ധ സമതിലെ ചുമതലപ്പെടുത്തിരിക്കുകയാണ് സര്‍ക്കാര്‍.