തമിഴ്‌നാട്ടില്‍ നിയമസഭാ ഹാളിന് പുറത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം. പെട്രോളൊഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തീപ്പെട്ടി ഉരയ്ക്കുന്നതിന് തൊട്ടു മുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തട്ടിമാറ്റിയതിനാൽ ദുരന്തം ഒഴിവായി. മാധ്യമപ്രവർത്തകൻ എന്ന വ്യാജേനയാണ് ഇയാളെത്തിയത്. 

പ്രധാനകവാടത്തിൽ നിന്ന് ഏതാണ്ട് 100 മീറ്റർ മാത്രമാണ് ആത്മഹത്യാശ്രമം നടന്ന സ്ഥലത്തേക്കുള്ളത്. യുവാവിനെ പിടിച്ചുമാറ്റിയശേഷം തലയിലൂടെ വെള്ളമൊഴിക്കുകയും ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്തു. എന്താണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് അറിവായിട്ടില്ല.