സ്ത്രീകള്‍ക്കും ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാന്‍ അവസരമൊരുക്കുകയാണ് തമിഴ്‌നാട്. താത്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുമെന്നും ഹിന്ദു ആചാരങ്ങള്‍ക്കായുള്ള വകുപ്പ് മന്ത്രി പി.കെ. ശേഖര്‍ബാബു പറഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അനുമതിക്ക്ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂ എന്നും മന്ത്രി ശേഖർ ബാബു പറഞ്ഞു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ട്.