മുല്ലപ്പെരിയാറില്‍ തയ്യാറാക്കിയ റൂള്‍ കര്‍വ് പിന്തുടരാതെ തമിഴ്‌നാട് സര്‍ക്കാര്‍. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഡാമിന്റെ റൂള്‍ കര്‍വും ഷട്ടര്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയും തയ്യാറാക്കിയത്. എന്നാല്‍ കേരളം ഇത് അംഗീകരിച്ചിരുന്നില്ല.

കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര ജലകമ്മീഷന്‍ ഭേദഗതികളോടെ തമിഴ്‌നാടിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു. എന്നാല്‍ ഡാമിലെ ജലനിരപ്പ് ഉയരുമ്പോഴും തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വുകള്‍ പിന്തുടരാന്‍ അവര്‍ തന്നെ തയ്യാറാകുന്നില്ല എന്നതാണ് നിലവിലെ സ്ഥിതി.