പൊങ്കല്‍ ആഘോഷത്തിമിര്‍പ്പിലാണ് തമിഴ്‌നാട്. ഇന്ന് നടക്കാനിരിക്കുന്ന പ്രശസ്തമായ അളകാനെല്ലൂര്‍ ജെല്ലിക്കെട്ടിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. 

ജെല്ലിക്കെട്ട് കാളകള്‍ ഇന്നലെ വൈകിട്ട് മുതല്‍ അളകാനെല്ലൂരിലേക്ക് എത്തിത്തുടങ്ങി. ജെല്ലിക്കെട്ട് വീരന്മാരും ഒരുങ്ങിക്കഴിഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്നാണ് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുക. 

അതുകൊണ്ടുതന്നെ ജെല്ലിക്കെട്ടിനായുള്ള വേദി സര്‍ക്കാരാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പൊങ്കലും ജെല്ലിക്കെട്ടും ആഘോഷമാക്കുകയാണ് തമിഴ് മക്കള്‍.