ന്യൂഡല്‍ഹി: ഷഹീന്‍ബാഗ് സമരവേദി മാറ്റുന്നത് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥര്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടത്തും. മധ്യസ്ഥ ചര്‍ച്ചയ്ക്കുമുമ്പായി സമിതി അധ്യക്ഷന്‍ സഞ്ജയ് ഹെഗ്‌ഡെയുമായി ഡല്‍ഹി പോലീസ് ചര്‍ച്ച നടത്തി. അതേസമയം ജാമിയ സര്‍വകലാശാല ലൈബ്രറി അതിക്രമത്തില്‍ പൂര്‍വവിദ്യാര്‍ഥി സംഘടന ഡല്‍ഹി പോലീസിനെതിരെ പരാതി നല്‍കി.