പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇതുവരെ അന്തിമരൂപമായില്ലെന്നാണ് ഡല്‍ഹിയില്‍നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.  വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായേക്കും എന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചെന്നിത്തലയ്ക്ക് വേണ്ടി മുതിര്‍ന്ന നേതാക്കള്‍ ശക്തമായി രംഗത്തുള്ളതിനാല്‍ ഹൈക്കമാന്റിനിടയില്‍ ആശയക്കുഴപ്പം തുടരുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.