കേരളാ പോലീസ് സൈബര്‍ ഡോം കോഴിക്കോട് വികസിപ്പിച്ചെടുത്ത ചാറ്റ് ബോട്ട് സേവനമാണ് ടോക് ടു കേരളാ പോലീസ്.  ചാറ്റ് ബോട്ട് സര്‍വീസ് ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും മാത്രം മതി. ഗൂഗിള്‍ അസിസ്റ്റന്റിലൂടെ ചാറ്റ് ബോട്ട് എന്ന് പറഞ്ഞാല്‍ ഈ സേവനം ലഭ്യമാകും. ഇതിലൂടെ കുറ്റകൃത്യം അറിയിച്ചാല്‍ ഈ സമയത്ത് ആവശ്യമായ സേവനമോ നിര്‍ദ്ദേശമോ പോലീസില്‍ നിന്നും ലഭിക്കും. ഇതിനായി മറ്റ് ആപ്ലിക്കേഷനുകളൊന്നും ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യമില്ല. ഈ പദ്ധതിയുടെ പ്രചാരണത്തിനായി ഒരു വീഡിയോയും കേരളാപോലീസ് തയ്യാറാക്കിയിട്ടുണ്ട്.