കോവിഡ് ലോകത്തെയാകെ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കലും സാനിറ്റൈസറിന്റെ ഉപയോ​ഗവുമൊക്കെ മുമ്പത്തേതിലും കരുതലോടെ സ്വീകരിക്കേണ്ടതുണ്ട്. അവയ്ക്കൊപ്പം നിർബന്ധമായും വാക്സിനേഷൻ സൗകര്യം ലഭ്യമാക്കേണ്ടതുമുണ്ട്. ഇപ്പോഴിതാ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് തൊണ്ണൂറ്റിയേഴു വയസ്സുള്ള ഒരു മുത്തശ്ശി പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാവുന്നത്. 

കോവിഡിനെതിരായ ആദ്യവാക്സിൻ സ്വീകരിച്ചതിനെക്കുറിച്ച് പങ്കുവെക്കുകയാണ് മുത്തശ്ശി വീഡിയോയിലൂടെ. ആർക്കും ഭയം വേണ്ട, വാക്സിനേഷൻ സ്വീകരിക്കൂ. അതു നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവർക്കും ​ഗുണം ചെയ്യും. വേദനയോ എന്തെങ്കിലും പാർശ്വഫലങ്ങളോ ഉണ്ടായിട്ടില്ലെന്നും സുരക്ഷിതമാണെന്നും മുത്തശ്ശി പറയുന്നു. വാക്സിനേക്കുറിച്ച് ആശങ്കയുള്ളവർ മാതൃകയാക്കേണ്ടതാണ് ഈ മുത്തശ്ശിയെ എന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.