സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ വൻ നിക്ഷേപം. വിവിധ സ്വിസ് ബാങ്കുകളിലായി ഇന്ത്യക്കാർക്ക് 20706 കോടി രൂപയുടെ അധികനിക്ഷേപമുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

നേരിട്ടുള്ള നിക്ഷേപത്തിന്റേയും ഇന്ത്യയിലെ സ്വിസ് ബാങ്ക് ശാഖ വഴിയുള്ള നിക്ഷേപത്തിന്റേയും കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2019-നെ അപേക്ഷിച്ച് 2020-ൽ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ 286 ശതമാനം വർധനയുണ്ടായി. 13 വർഷത്തിനിടയിലെ ഏറ്റവുമുയർന്ന കണക്കാണിത്.