രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പന്തല്‍ ഇനി കോവിഡ് വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്രം. വരുന്ന നാലുദിവസത്തേക്ക് ഇവിടെ വച്ച് കോവിഡ് വാക്‌സിന്‍ നല്‍കും. സത്യപ്രതിജഞയ്ക്ക് ശേഷം പന്തല്‍ വെറുതെ പൊളിക്കരുതെന്നും അത് വാക്‌സിനേഷന്‍ കേന്ദ്രമാക്കണമെന്നും പ്രമുഖ ആരോഗ്യ വിദഗ്ധനും കഴക്കൂട്ടം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന എസ്എസ് ലാല്‍ ആവശ്യപ്പെട്ടിരുന്നു.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സത്യപ്രതിജ്ഞാ പന്തല്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. വാക്‌സിനേഷനുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇനി വരുന്ന നാലു ദിവസത്തേക്ക് ഇത് വാക്‌സിനേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും.