പുതിയങ്കം സ്വദേശി രാധാകൃഷ്ണനും സുനിതയും കാത്തിരിപ്പാണ് സ്വന്തം പ്രാണനായ മകൾക്ക് വേണ്ടി. ആഗസ്ത് 30 ന് പുസ്തകക്കടയിലേക്ക് പോയ മകൾ സൂര്യ കൃഷ്ണ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇറങ്ങും മുമ്പ് അച്ഛനോട് കടയിൽ കാത്തുനിൽക്കാൻ പറഞ്ഞെങ്കിലും പെൺകുട്ടിയെ പിന്നീട് ആരും കണ്ടിട്ടില്ല.