ഭൂപേന്ദ്ര പട്ടേലിനെ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. നിയമസഭാകക്ഷി യോഗമാണ് ഭൂപേന്ദ്ര പട്ടേലിനെ തിരഞ്ഞെടുത്തത്. ഘട്‌ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. ആണ് ഭൂപേന്ദ്ര പട്ടേല്‍. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയിരിക്കുന്നത്. 

പട്ടേല്‍ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കും ഗുജറാത്തിലെ അടുത്ത മുഖ്യമന്ത്രി എന്ന് നേരത്തേതന്നെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഭൂപേന്ദ്ര പട്ടേലിന്റെ പേര് ഇതുവരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നില്ല. സത്യപ്രതിജ്ഞ നാളെത്തന്നെ ഉണ്ടായേക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.