ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി എംപി. നല്ല രാഷ്ട്രീയ പാടവമുള്ള നേതാക്കൾ വരുമെന്ന് സുരേഷ് ഗോപി മാതൃഭൂമിന്യൂസ് വേക്ക് അപ്പ് കേരളയിൽ പറഞ്ഞു. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കും, സംസ്ഥാന അധ്യക്ഷനാകാനുള്ള രാഷ്ട്രീയ പാടവം തനിക്ക് ആയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.