കുട്ടി ആരാധികയ്ക്ക് സര്‍പ്രൈസ് ഫോണ്‍കോളുമായി സുരേഷ് ഗോപി. മാതൃഭൂമി ന്യൂസ് വേക്കപ്പ് കേരളയില്‍ അതിഥിയായി എത്തിയ കുട്ടി താരം ചക്കിയുടെ 'മലരമ്പന്‍' പാട്ട് വൈറലായതോടെയാണ് ആരാധികയ്ക്ക് സുരേഷ് ഗോപിയുടെ വക സര്‍പ്രൈസ് ഫോണ്‍കോള്‍ എത്തിയത്. 

കോള്‍ഡ് കേസ് എന്ന ചിത്രം കണ്ടവര്‍ക്കും കാണാത്തവര്‍ക്കും സുപരിചിതയാണ് ചിത്രത്തില്‍ ചിന്നൂട്ടി എന്ന കഥാപാത്രമായി വന്ന ചക്കി. ചിന്നൂട്ടിയേയും ചിന്നൂട്ടിയുടെ 'കുഞ്ഞൂട്ടി' പാട്ടിനെയും ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു.