നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. ബിഷപ്പ് ഒരു മതത്തേയും എടുത്തു പറഞ്ഞിട്ടില്ലെന്നും ചില പ്രവര്‍ത്തനങ്ങളെയാണ് ഉദ്ദേശിച്ചതെന്നും മാധ്യമങ്ങള്‍ ആശങ്ക പരത്തുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മറ്റു ബി.ജെ.പി നേതാക്കളും പ്രസ്തുത വിഷയത്തില്‍ ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തിയിരുന്നു. നാളെ ഡല്‍ഹിയിലേക്ക് പോകാനിരിക്കെയാണ് എം.പി ബിഷപ്പ് ഹൗസിലെത്തിയത്.