സംസ്ഥാനത്തെങ്ങും നാടൻ തെങ്ങിൻതൈകൾ നട്ടുവളർത്താൻ പുതിയ പരിശ്രമവുമായി കേന്ദ്ര നാളികേര വികസന ബോർഡ് അംഗം കൂടിയായ നടൻ സുരേഷ് ഗോപി. രണ്ടു കോടിയിലേറെ തെങ്ങുകൾ വരുംവർഷങ്ങളിൽ സംസ്ഥാനത്ത് നട്ടുവളർത്തുമെന്ന് അദ്ദേഹം കോഴിക്കോട്ട് പ്രഖ്യാപിച്ചു. 

ഒരു കൊടുങ്കാറ്റിനും വീഴ്ത്താൻ സാധിക്കാത്ത, നല്ല തണ്ടെല്ലുറപ്പുള്ള സമ്പദ്ഘടന കേരളത്തിന് സമ്മാനിക്കുന്നതായിരിക്കും പദ്ധതിയുടെ അന്തിമഫലപ്രാപ്തിയെന്നും അദ്ദേഹം പറഞ്ഞു. ഭ​ഗത് സിം​ഗ്, മൊറാർജി ദേശായി, സ്വാമി വിവേകാനന്ദൻ, വി.പി സിങ് തുടങ്ങി മൺമറഞ്ഞ മഹാൻമാരുടെ പേരിലുള്ള തൈകളാണ് നൽകുന്നത്.